ലഹരി വിരുദ്ധ തെരുവുനാടകം

തണ്ണീർപ്പന്തൽ: നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി വാസവി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയും തണ്ണീർപ്പന്തലിൽ തെരുവുനാടകവും അവതരിപ്പിച്ചു. നല്ലപാഠം പ്രവർത്തകരായ വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. ലഹരി വിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു. നാട്ടുകാരും രക്ഷിതാക്കളും കട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകി.പ്രിൻസിപ്പാൾ ശ്രീമതി പ്രീതി  ബി. സംസാരിച്ചു

 

Please visit the “Youtube” section of our website for high resolution video and photos

www.vasavividyalaya.org